മണിപ്പൂരിനെ എതിരില്ലാത്ത ആറ് ഗോളിന് തകര്‍ത്തു

കൊല്‍ക്കത്ത: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. രണ്ടാം മത്സരത്തില്‍ മണിപ്പൂരിനെ എതിരില്ലാത്ത ആറ് ഗോളിന് കേരളം തകര്‍ത്തു. ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനിലയായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ കേരളം ഗേളടിച്ചുകൂട്ടുകയായിരുന്നു. 

പകരക്കാനായി ഇറങ്ങിയ അഫ്ദലാണ് ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. നാൽപ്പത്തിയേഴാം മിനിറ്റിലായിരുന്നു അഫ്ദാലിന്‍റെ ഗോൾ. തൊട്ടുപിന്നാലെ കെ പി രാഹുൽ രണ്ടാം ഗോൾ നേടി. 67, 82, 94 മിനിറ്റുകളിലായിരുന്നു ജിതിൻ ഗോപാലന്‍റെ ഹാട്രിക് ഗോളുകൾ. എം. എസ് ജിതിൻ കേരളത്തിന്‍റെ ഗോൾപട്ടിക തികച്ചു.

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മഹാരാഷ്ട്ര ഒന്നിനെതിരെ രണ്ട് ഗോളിന് ചണ്ഡിഗഡിനെ തോൽപിച്ചു. ഞായറാഴ്ച മഹാരാഷ്ട്രയ്ക്കെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം