കേരളത്തിന് സന്തോഷ് ട്രോഫി, ഏപ്രില്‍ ആറിന് വിജയദിനം

First Published 1, Apr 2018, 11:31 PM IST
Santhosh Trophy
Highlights

കേരളത്തിന് സന്തോഷ് ട്രോഫി, ഏപ്രില്‍ ആറിന് വിജയദിനം

കേരളം സന്തോഷ് ട്രോഫി ജേതാക്കളായതിന് ഏപ്രില്‍ ആറിന് വിജയദിനമായി ആഘോഷിക്കും. കേരള ടീമിന് സംസ്ഥാന സര്‍ക്കാര്‍ സ്വീകരണം നല്‍കും. വൈകുന്നേരം നാല് മണിക്ക് സെൻട്രല്‍ സ്റ്റേഡിയത്തിലാണ് സ്വീകരണം.  മുഖ്യമന്ത്രി പിണറായി വിജയൻ ക്യാപ്റ്റൻ രാഹുല്‍ വി രാജിനെയും പരിശീലകൻ സതീവന്‍ ബാലനെയും ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിച്ചു.

എഴുപത്തിരണ്ടാമത് സന്തോഷ് ട്രോഫിയില്‍ ഫൈനലില്‍ ആതിഥേയരായ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് കേരളം കിരീടം നേടിയത്.

loader