സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് സ്വന്തംനാട്ടില്‍ അവഗണന ?

First Published 3, Apr 2018, 10:48 PM IST
Santhosh trophy winners get a cold reception in hometown
Highlights

ടീമിലെ മറ്റു അംഗങ്ങൾക്ക് നാട്ടിൽ ഒരുങ്ങിയ സ്വീകരണങ്ങൾ കണ്ടു കൊതിച്ചു പൊഴിയൂരിലെത്തിയ ഇരുവരെയും സ്വന്തം നാട്ടുകാര്‍ അവഗണിട്ടുവെന്നാണ് ആക്ഷേപം

തിരുവനന്തപുരം: പതിനാലു വർഷങ്ങൾക്ക് ശേഷം കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത ഫുട്ബാൾ ടീമിന്റെ മറ്റു അംഗങ്ങൾക്ക് നാട്ടിൽ ഗംഭീര സ്വീകരണങ്ങൾ ഒരുക്കിയപ്പോൾ പൊഴിയൂർ സ്വദേശികളായ കേരള ടീം വൈസ് ക്യാപ്റ്റൻ  സീസനും  പ്രതിരോധ ഭടൻ ലിജോയും വീടുകളിലേക്ക് മടങ്ങിയത് ആളും ആരവും ഇല്ലാതെ.

ടീമിലെ മറ്റംഗങ്ങൾക്ക് നാട്ടിൽ ഒരുങ്ങിയ സ്വീകരണങ്ങൾ കണ്ടു കൊതിച്ചു പൊഴിയൂരിലെത്തിയ ഇരുവരെയും സ്വന്തം നാട്ടുകാര്‍ അവഗണിട്ടുവെന്നാണ് ആക്ഷേപം. മിഥുന്‍ വില്‍വെറ്റ് എന്ന ആരാധകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ആയിരത്തിലധികം പേരാണ് ഈ ചിത്രം ഫേസ്ബുക്കില്‍ മാത്രം ഷെയര്‍ ചെയ്തിരിക്കുന്നത്.

മിഥുന്‍ വെല്‍വെറ്റിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

ഇത് 2018 സന്തോഷ്‌ട്രോഫി നേടിയ കേരളടീമിന്റെ വൈസ് ക്യാപ്റ്റൻ സീസനും  പ്രതിരോധ ഭടൻ ലിജോയും.നാട്ടിൽ വന്നിറങ്ങുന്ന സമയത്തു സ്വീകരിക്കാൻ ഒരുപാട് പേർ വന്നെത്തുമെന്ന മോഹവുമായി രണ്ടു ചെറുപ്പക്കാർ. പക്ഷെ, ആരും വന്നില്ല, റെയിൽവേ സ്റ്റേഷനിലും ബസ്‌സ്റ്റാന്റിലും വഴിയോരങ്ങളിലും അവർ തിരഞ്ഞുവത്രേ, ഒരു പ്രമുഖരെയും കണ്ടില്ല. ഇക്കഴിഞ്ഞ ദിവസങ്ങളിലും ഇപ്പോഴും കേരളം മുഴുവനും ചർച്ച ചെയ്യപ്പെടുന്ന രണ്ടു പൊഴിയൂരുകാർ പൂമാലയും കൊട്ടും കുരവയുമില്ലാതെ വീട്ടിലേക്കു നടന്നു പോകുന്ന ദൃശ്യം നേരിട്ട് കണ്ടതിന്റെ വേദനയിലാണ് ഞാൻ ഈ പോസ്റ്റ്‌ ഇടുന്നത്. ടീമിലെ മറ്റു കളിക്കാർക്ക് നൽകിയ  സ്വീകരണങ്ങൾ നിങ്ങൾക്ക് മീഡിയയിൽ കാണാം. ആദരവ് നൽകേണ്ടത് എങ്ങനെയാണെന്നും എപ്പോഴാണെന്നും ഇനിയും നമ്മുടെ തലസ്ഥാനവും നമ്മുടെ നാട്ടുകാരും പഠിക്കേണ്ടിയിരിക്കുന്നു. ഇനിയുള്ള സ്വീകരണങ്ങൾ ഒരു പ്രഹസനം മാത്രമായി അവർ കാണാതിരിക്കട്ടെ ! ഉറങ്ങുന്നവർ ഏഴുന്നേൽക്കുക,

loader