തിരുവനന്തപുരം: സന്തോഷ് ട്രോഫി നിലനിര്‍ത്താന്‍ കേരളത്തിന്‍റെ പടയൊരുക്കം. പരിശീലന ക്യാംപിന് തിരുവനന്തപുരത്ത് തുടക്കമായി. സംസ്ഥാന സ്പോര്‍ട്സ് കൗൺസിൽ പ്രസിഡന്‍റ് ടി.പി. ദാസന്‍ പന്ത് തട്ടിയാണ് പരിശീലന ക്യാംപിന് തുടക്കമായത്. ഇന്‍റര്‍ ഡിസ്ട്രിക്റ്റ് മത്സരങ്ങളില്‍ മികവുകാട്ടിയ 35 താരങ്ങള്‍ ആദ്യദിവസം ക്യാംപിലെത്തി. 

കഴിഞ്ഞ വര്‍ഷം ബംഗാളില്‍ കിരീടം നേടിയ ടീമിലെ പതിനഞ്ചോളം താരങ്ങള്‍ അടുത്തദിവസം ക്യാംപിൽ ചേരും. തമിഴ്നാട്ടിലെ നെയ്‍‍വേലിയിൽ അടുത്ത മാസം മൂന്നിനാണ് യോഗ്യതാ മത്സരങ്ങള്‍ തുടങ്ങുന്നത്. ഇന്ത്യന്‍ മുന്‍ നായകനും പരിശീലകനുമായ ജോ പോള്‍ അഞ്ചേരിയുടെ സാന്നിധ്യം ആദ്യദിനം കൗമാരതാരങ്ങള്‍ക്ക് ആവേശമായി.