നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തിന് ഇന്ന് നിര്‍ണായക മത്സരം. കേരളം യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ പുതുച്ചേരിയെ നേരിടും. 

നെയ്‌വേലി: സന്തോഷ് ട്രോഫി ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരളത്തിന് ഇന്ന് നിര്‍ണായക മത്സരം. കേരളം യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ പുതുച്ചേരിയെ നേരിടും. രാവിലെ ഒന്‍പത് മണിക്കാണ് കളി തുടങ്ങുക.

ആദ്യ മത്സരത്തില്‍ തെലങ്കാനയോട് ഗോള്‍രഹിത സമനില വഴങ്ങിയതാണ് കേരളത്തിന് തിരിച്ചടിയായത്. മുന്നേറ്റനിരയുടെ മോശം പ്രകടനമാണ് വി പി ഷാജി പരിശീലിപ്പിക്കുന്ന കേരളത്തിന്‍റെ പ്രധാന ആശങ്ക. അവസാന മത്സരത്തിലെ എതിരാളികള്‍ ശക്തരായ സര്‍വീസ് ആയതിനാല്‍ പുതുച്ചേരിക്കെതിരെ മികച്ച് മാര്‍ജിനിലുള്ള ജയമാണ് കേരളം ലക്ഷ്യമിടുന്നത്.