ബ്രസീലിയന്‍ പ്രതിരോധതാരം ഡേവിഡ് ലൂയിസിനെ പുകഴ്ത്തി ചെല്‍സി പരിശീലകന്‍ മൗറീസിയോ സാറി. അയാള്‍ ഇത്രത്തോളം മികച്ച താരമായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് പരിശീലകന്‍ പറഞ്ഞു.
ലണ്ടന്‍: ബ്രസീലിയന്‍ പ്രതിരോധതാരം ഡേവിഡ് ലൂയിസിനെ പുകഴ്ത്തി ചെല്‍സി പരിശീലകന്‍ മൗറീസിയോ സാറി. അയാള്‍ ഇത്രത്തോളം മികച്ച താരമായിരുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് പരിശീലകന്‍ പറഞ്ഞു. കളിക്കാരന്‍ എന്ന് നിലയിലും വ്യക്തിജീവിതത്തിലും ഉയര്‍ന്ന മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന താരമാണ് ലൂയിസെന്നും സാറി അഭിപ്രായപ്പെട്ടു.
ചെല്‍സിയില്‍ സാറിയുടെ ഇഷ്ടക്കാരില്‍ ഒരാളാണ് ലൂയിസ്. ചെല്‍സിയുടെ സീസണിലെ എല്ലാ മത്സരത്തിലും ലൂയിസ് ബൂട്ട് കെട്ടിയിരുന്നു. അതിനെ കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ഫുട്‌ബോളിന് അനുയോജ്യനായ താരമാണ് ലൂയിസ് എ്ന്നായിരുന്നു സാറിയുടെ മറുപടി. കഴിഞ്ഞ ദിവസം ലിവര്‍പൂളിനെതിരായ മത്സരത്തിലും ഡേവിഡ് ലൂയിസ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.
കഴിഞ്ഞ സീസണില്‍ അന്റോണിയോ കോന്റേയ്ക്ക് അധികം മത്സരങ്ങളില്‍ കളിക്കാന്‍ ലൂയിസി് കഴിഞ്ഞിരുന്നില്ല. മിക്കവാറും ബഞ്ചിലായിരുന്നു താരത്തിന്റെ സ്ഥാനം. എന്നാല്‍ കോന്റേ ടീം വിട്ടതോടെ ലൂയിസിന്റെ സമയം തെളിഞ്ഞു.
