ക്ലബ് സല്‍മാന്‍ രാജകുമാരന്‍ ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് സൗദി. മാധ്യമവാര്‍ത്തകള്‍ അവാസ്തവമാണെന്ന് സൗദി വാര്‍ത്താവിതരണ മന്ത്രി തുര്‍ക്കി അൽ ഷബാനാ. 

റിയാദ്: മാ‌ഞ്ചസ്റ്റ‍ർ യുണൈറ്റഡ് ഫുട്ബോള്‍ ക്ലബ്ബ് ഏറ്റെടുക്കാന്‍ സൽമാൻ രാജകുമാരൻ താത്പര്യം പ്രകടിപ്പിച്ചെന്ന റിപ്പോര്‍ട്ട് നിഷേധിച്ച് സൗദി. മാധ്യമവാര്‍ത്തകള്‍ അവാസ്തവമാണെന്ന് സൗദി വാര്‍ത്താവിതരണ മന്ത്രി തുര്‍ക്കി അൽ ഷബാനാ പറഞ്ഞു. സൗദി രാജകുടുംബത്തിലെ ചിലരുമായി സ്‌പോൺസര്‍ഷിപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ മാത്രമാണ് യുണൈറ്റഡ് പ്രതിനിധികള്‍ നടത്തിയതെന്നും അൽ ഷബാനാ പറഞ്ഞു.

നിലവിൽ ഗ്ലേസര്‍ കുടുംബത്തിന്‍റെ പക്കലാണ് യുണൈറ്റഡിന്‍റെ ഭൂരിഭാഗം ഓഹരികളും. 380 കോടി പൗണ്ട് ചിലവിട്ട് സൽമാന്‍ രാജകുമാരന്‍ യുണൈറ്റഡ് ക്ലബ്ബ് സ്വന്തമാക്കുമെന്ന് ഇംഗ്ലണ്ടിലെ ദി സൺ ദിനപത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.