ടീമുകളുടെ സുരക്ഷയ്‌ക്ക് ലോകകപ്പില്‍ മുഖ്യ പരിഗണന; ഇന്ത്യയുടെ ആശങ്കയില്‍ ഐ സി സി തലവന്‍

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 23, Feb 2019, 9:51 AM IST
Security has always will be the top priority says ICC chairman
Highlights

ടീമുകളുടെ സുരക്ഷയ്‌ക്കാണ് പ്രാഥമിക പരിഗണനയെന്ന് ഐ സി സി ചെയ‌ര്‍മാന്‍ ശശാങ്ക് മനോഹര്‍. ബി സി സി ഐയില്‍ നിന്ന് കത്ത് ലഭിച്ചതായി സ്ഥിരീകരണം. 

മുംബൈ: ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ സുരക്ഷയ്‌ക്കാണ് പ്രാഥമിക പരിഗണനയെന്ന് ഐ സി സി ചെയ‌ര്‍മാന്‍ ശശാങ്ക് മനോഹര്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്ന ബി സി സി ഐയുടെ കത്ത് ലഭിച്ചു. ടീമുകളുടെ സുരക്ഷയ്‌ക്കാണ് ഐ സി സി കൂടുതല്‍ പരിഗണന നല്‍കുന്നതെന്ന് ശശാങ്ക് മനോഹര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ലോകകപ്പില്‍ നടപ്പിലാക്കുന്ന സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് മാര്‍ച്ച് രണ്ടിന് ദുബായില്‍ നടക്കുന്ന ഐ സി സി ബോര്‍ഡ് മീറ്റിംഗില്‍ ബി സി സി ഐയെ അറിയിക്കും. സുരക്ഷയില്‍ എല്ലാ ക്രിക്കറ്റ് ബോര്‍ഡുകളും സംതൃപ്തരാകും എന്നാണ് വിശ്വാസം. സുരക്ഷാ ആശങ്കകള്‍ പങ്കുവെച്ചുകൊണ്ടുള്ള ബി സി സി ഐയുടെ കത്ത് ബോര്‍ഡ് മീറ്റിംഗില്‍ അവതരിപ്പിക്കുമെന്നും ഐ സി സി തലവന്‍ പറഞ്ഞു. 

പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്‌ചാത്തലത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐ സി സിക്ക് കത്തെഴുതിയത്. ഇന്ത്യന്‍ താരങ്ങളുടെയും ഒഫീഷ്യല്‍ഷ്യസിന്‍റെയും ആരാധകരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് ബി സി സി ഐയുടെ ആവശ്യം. ഇംഗ്ലണ്ടില്‍ മെയ് 30 മുതല്‍ ജൂലൈ 14വരെയാണ് ഏകദിന ലോകകപ്പ് നടക്കുന്നത്. 

loader