കൊച്ചി: സച്ചിന്‍റെ ചിത്രമെടുക്കാൻ ശ്രമിച്ച ആരാധകന് ബ്ലാസ്റ്റേഴ്സ് സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദനം. ചെന്നൈയിന്‍ എഫ്സിക്കെതിരെ കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം കാണാനെത്തിയ സച്ചിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ആരാധകര്‍ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്.

മര്‍ദനത്തില്‍ യുവാവിന് പരിക്കേറ്റു. കലൂര്‍ സ്റ്റേഡിയത്തില്‍ സച്ചിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച ആരാധകരെ സുരക്ഷാ ഉദ്യോഗസ്ഥരാണ് മര്‍ദിച്ചത്. 

ഐ എസ് എല്ലിലെ അവസാന ഫോം മത്സരത്തില്‍ സമനില വരിച്ച് കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് സാധ്യത കളഞ്ഞുകുളിച്ചു. ചെന്നൈയിനെതിരെ പെനാൽറ്റി പാഴാക്കിയ ബ്ലാസ്റ്റേഴ്സിന് ഗോൾ രഹിതസമനില.