ദില്ലി: വീരേന്ദര്‍ സേവാഗിന് ബാറ്റിംഗ് പിച്ചു തന്നെയാണ് ട്വിറ്റര്‍. വിവാദങ്ങളെ പോലും അതിര്‍ത്തിക്കപ്പുറത്തേക്ക് പറത്തുന്ന അദ്ദേഹത്തിന്റെ വെടിക്കെട്ട് ട്വീറ്റുകള്‍ പ്രശസ്തമാണ്. എന്നാല്‍ ഇത്തവണ താരത്തിന്റെ ഇരയായത് സാക്ഷാല്‍ റോജര്‍ ഫെഡററാണ്. 19 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ ഫെഡററെ ആരും കാണാത്ത ലുക്കില്‍ അവതരിപ്പിച്ചിരിക്കുകയാണ് വീരു. 

വിംബിള്‍ഡണ്‍ വിജയിക്കുള്ള സേവാഗിന്റെ ഉപഹാരം കാത്തിരുന്ന ആരാധകര്‍ക്ക് മുന്നിലെത്തിയത് ഫെഡറര്‍ പശുവിനൊപ്പം നില്‍ക്കുന്ന മൂന്ന് ചിത്രങ്ങളാണ്. ഫെഡറര്‍ പശുവിനെ കറക്കുന്ന ചിത്രമാണ് ഇതിലാദ്യത്തേത്.അലങ്കരിച്ച പശുവിനൊപ്പം രണ്ടിടങ്ങളിലായി താരം നില്‍ക്കുന്ന ചിത്രങ്ങളാണ് മറ്റള്ളവ. 

Scroll to load tweet…

ഇതിഹാസത്തിന്‍റെ അതിശയിപ്പിക്കുന്ന പശു സ്നേഹം എന്ന തലക്കെട്ടില്‍ സേവാഗ് ട്വീറ്റ് ചെയ്ത ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ അതിവേഗമാണ് വൈറലായത്.പുല്‍ കോര്‍ട്ടിലെ രാജാവിനെ ആരാധകരും വെറുതെ വിട്ടില്ല. ഫെഡററും പശുവും പുല്ല് ഇഷ്ടപ്പെടുന്നു എന്നാണ് ഒരു ആരാധകന്‍ ചിത്രങ്ങളോട് പ്രതികരിച്ചത്. അതോടെ പശുവും പുല്ലും റീട്വീറ്റുകളില്‍ നിറഞ്ഞു. 

എട്ടാം വിംബിള്‍ഡണ്‍ നേടിയ ഇതിഹാസത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ച് സേവാഗ് ഞായറാഴ്ച ട്വീറ്റ് ചെയ്തിരുന്നു.2008ല്‍ ശ്രീലങ്കയില്‍ നിന്ന് പകര്‍ത്തിയ സന്യാസി പശുക്കളെ രക്ഷിക്കുന്ന ചിത്രവും കഴിഞ്ഞ മാസം വീരു പോസ്റ്റ് ചെയ്തിരുന്നു.