ക്രിസ്റ്റിനാ പ്ലിസ്‌കോവയെ നേരിട്ട സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്.

പാരീസ്: പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ ശേഷം മേജര്‍ ടെന്നിസ് ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്തിയ സെറീന വില്യംസിന് ജയത്തുടക്കം. ഫ്രഞ്ച് ഓപ്പണില്‍ ക്രിസ്റ്റിനാ പ്ലിസ്‌കോവയെ നേരിട്ട സെറ്റുകള്‍ക്കാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 7-6 6-4. 2017 ഓസ്ട്രലിയന്‍ ഓപ്പണ്‍ നേടിയ ശേഷം ആദ്യമായിട്ടാണ് സെറീന ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റ് കളിക്കുന്നത്.

പുതിയ ഔട്ട്ഫിറ്റുമായിട്ടാണ് സെറീന മത്സരത്തിനിറങ്ങിയത്. കറുത്ത നീളന്‍ ലെഗ്ഗിങ്‌സും കൈയുള്ള മേല്‍വസ്ത്രവുമായിരുന്നു സെറീനയുടെ വേഷം. ചുവന്ന അരപ്പട്ടയും ഇതിനോടൊപ്പമുണ്ടായിരുന്നു. നൈക്കാണ് സെറീനുടെ പുതിയ വേഷം ഡിസൈന്‍ ചെയ്തത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സെറീനയുടെ വേഷത്തെ പുകഴ്ത്തി രംഗത്തെത്തി. മുന്‍ എന്‍ബിഎ ബാസ്‌ക്കറ്റ് ബോള്‍ ജേസണ്‍ കോളിന്‍സ് സൂപ്പര്‍ഹീറോ എന്നാണ് സെറീനയെ വിശേഷിപ്പിച്ചത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…