ഫ്രഞ്ച് ഓപ്പൺ: സെറീന വില്ല്യംസും ഷറപ്പോവയും നേര്‍ക്കുനേര്‍
ഫ്രഞ്ച് ഓപ്പൺ ടെന്നിസ് വനിതാ സിംഗിള്സ് പ്രീ ക്വാര്ട്ടറില് നാളെ വന്പന് പോരാട്ടം. മുന് ചാംപ്യന്മാരായ സെറീന വില്ല്യംസും , മരിയ ഷറപ്പോവയും നേര്ക്കുനേര് വരും. ഇന്ത്യന് സമയം വൈകീട്ട് 5.45ന് മത്സരം തുടങ്ങാനാണ് സാധ്യത.
ഇരുവരും തമ്മിലുളള 21 മത്സരങ്ങളില് 19ലും ജയിച്ചത് സെറീന ആണ്.
2016ലെ ഓസ്ട്രേലിയന് ഓപ്പൺ ക്വാര്ട്ടറിന് ശേഷം ആദ്യമായാണ് ഇരുതാരങ്ങളും നേര്ക്കുനേര് വരുന്നത്. മറ്റ് പ്രീ ക്വാര്ട്ടറുകളില് ടോപ് സീഡ് സിമോണാ ഹാലെപ്പ് , 16ആം സീഡ് എലീസ് മെര്ട്ടെന്സിനെയും മൂന്നാം സീഡ് ഗാര്ബീന് മുഗുറുസ , ലെസിയ സുറെന്കോയെയും ,12ആം സീഡ് ഏഞ്ചലിക് കെര്ബര് ഏഴാം സീഡ് കാരോലിന് ഗാര്സിയെയും നേരിടും.
