മെല്‍ബണ്‍: സെറീന വില്യംസ് ഗ്രാന്‍സ്ലാം റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്ന് ടെന്നീസ് ഇതിഹാസം സ്റ്റെഫി ഗ്രാഫ്. കോര്‍ട്ടില്‍ തിരിച്ചെത്തിയാല്‍ ഒരു കുട്ടിയുടെ അമ്മയായ സെറീന ഉറപ്പായും റെക്കോര്‍ഡുകള്‍ കടപുഴക്കുമെന്നാണ് സ്റ്റെഫി ഗ്രാഫിന്‍റെ അഭിപ്രായം. ടെന്നീസ് ചരിത്രത്തിലെ മികച്ച വനിതാതാരമാണ് സ്റ്റെഫി ഗ്രാഫ്. ഗ്രാന്‍സ്ലാം സിംഗിള്‍സില്‍ 24 കിരീടങ്ങള്‍ നേടിയിട്ടുള്ള മാര്‍ഗരറ്റ് കോര്‍ട്ടിന്‍റെ റെക്കോര്‍ഡ് മറികടക്കാന്‍ സെറീനയ്ക്ക് ഒരു കിരീടം കൂടി മതി. 

ഒരൊറ്റ ഗ്രാന്‍സ്ലാമില്‍ പത്തോ പത്തിലധികമോ കിരീടം നേടിയ ഏകതാരമാണ് ഗ്രാഫ്. ഓസ്‌ട്രലിയന്‍ ഓപ്പണ്‍ 1960നും 1973നും ഇടയില്‍ 11 തവണ സ്റ്റെഫി ഗ്രാഫ് സ്വന്തമാക്കി. 22 ഗ്രാന്‍സ്ലാം സിംഗിള്‍സ് കീരീടങ്ങള്‍ നേടിയിട്ടുള്ള സ്റ്റെഫി ഗ്രാഫ് 377 ആഴ്ച്ചയോളം ലോക ഒന്നാം നമ്പര്‍ സ്ഥാനം അലങ്കരിച്ചിരുന്നു. ജനുവരിയില്‍ നടക്കുന്ന ഓസ്‌ട്രലിയന്‍ ഓപ്പണില്‍ സെറീന തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.