അമ്മയായതിന്ശേഷം സെറീനയുടെ ആദ്യ വിംബിള്‍ഡൺ പോരാട്ടം കൂടിയാണ് ഇത്തവണത്തേത്.
ലണ്ടന്: വിംബിള്ഡൺ ടെന്നിസ് വനിതാ സിംഗിള്സ് ഫൈനലില് നാളെ അമേരിക്കന് താരം സെറീന വില്ല്യംസും , ജര്മ്മനിയുടെ ഏഞ്ചലിക് കെര്ബറും ഏറ്റുമുട്ടും. ജര്മ്മനിയുടെ ജൂലിയാ ജോര്ജസിനെ സെമിയിൽ തോൽപ്പിച്ചാണ് സെറീന ചരിത്രം കുറിക്കാനെത്തുന്നത്. നേരിട്ടുള്ള സെറ്റുകള്ക്കായിരുന്നു സെറീനയുടെ ജയം. സ്കോര് , 6..2, 6..4.
അതേസമയം കെര്ബര് സെമിയിൽ ലാത്വിയയുടെ യെലേന ഒസ്റ്റാപ്പെന്കോയെയാണ് തോൽപ്പിച്ചത്. സ്കോര് , 6..3, 6..3. കരിയറിലെ എട്ടാമത്തെ വിംബിള്ഡൺ കിരീടവും ,24ാം ഗ്രാന്സ്ലാം നേട്ടവുമാണ് സെറീന ലക്ഷ്യമിടുന്നത്. 2016ലെ ഫൈനലില് കെര്ബറിനെ തോൽപ്പിച്ചായിരുന്നു സെറീന ചാമ്പ്യനായത്. അമ്മയായതിന്ശേഷം
സെറീനയുടെ ആദ്യ വിംബിള്ഡൺ പോരാട്ടം കൂടിയാണ് ഇത്തവണത്തേത്.
