മത്സരത്തിനിടെ റോബര്‍ട്ടോ മാഴ്‌സെലോയുടെ മുഖത്ത് ഇടിച്ചിരുന്നു.

മാഡ്രിഡ്: റയല്‍ മാഡ്രിഡ് പ്രതിരോധതാരം മാഴ്‌സെലോയെ ഇടിച്ചതിന് ബാഴ്‌സയുടെ സെര്‍ജിയോ റോബര്‍ട്ടോയ്ക്ക് കടുത്ത ശിക്ഷ. നാല് മത്സരങ്ങളില്‍ നിന്ന് താരത്തന് വിലക്കേര്‍പ്പെടുത്തി. ഇക്കഴിഞ്ഞ എല്‍- ക്ലാസിക്കോയില്‍ ആയിരുന്നു ശിക്ഷയ്ക്ക് ആസ്പദമായ സംഭവം. മത്സരത്തിനിടെ റോബര്‍ട്ടോ മാഴ്‌സെലോയുടെ മുഖത്ത് ഇടിച്ചിരുന്നു. തുടര്‍ന്നായിരുന്നു സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ വിലക്ക്. 

ഇതോടെ ഈ സീസണില്‍ താരത്തിന് ഇനി ബാഴ്‌സലോണക്ക് വേണ്ടി മത്സരിക്കാന്‍ കഴിയില്ല. ബാഴ്‌സലോണക്ക് ഈ സീസണില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. വിയ്യറയാല്‍, ലെവാന്റെ, റയല്‍ സോസിഡാഡ് എന്നിവര്‍ക്കെതിരെയാണ് ബാഴ്‌സലോണയുടെ അവശേഷിക്കുന്ന മത്സരങ്ങള്‍. അടുത്ത സീസണിന്റെ തുടക്കത്തില്‍ സെവിയ്യക്കെതിരെ നടക്കുന്ന സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ആദ്യ പാദവും താരത്തിന് നഷ്ട്ടമാകും.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ പത്ത് പേരായി ചുരുങ്ങിയിട്ടും ബാഴ്‌സ സമനില നേടിയിരുന്നു.