യുവന്‍റസിന്‍റെ അപരാജിത കുതിപ്പ് തുടരുന്നു. ഫ്രോസിനോനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് യുവന്‍റസ് തോൽപിച്ചത്.

ടൂറിന്‍: ഇറ്റാലിയൻ ലീഗിൽ യുവന്‍റസിന്‍റെ അപരാജിത കുതിപ്പ് തുടരുന്നു. ഫ്രോസിനോനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് യുവന്‍റസ് തോൽപിച്ചത്. പൗളോ ഡിബാല(6), ലിയനാർഡോ ബൊനൂച്ചി(17), സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ(63) എന്നിവരാണ് യുവന്‍റസിന്‍റെ സ്കോറർമാർ. 

സീരി എയിൽ 66 പോയിന്‍റുമായി ഒന്നാമതാണ് യുവന്‍റസ്. 52 പോയിന്‍റുമായി നാപ്പോളിയാണ് രണ്ടാമത്. 

ബുണ്ടസ്‍ലീഗയിൽ ബയേൺ മ്യൂണിക് രണ്ടിനെതിരെ മൂന്ന് ഗോളിന് ഓഗ്സ്ബർഗിനെ തോൽപ്പിച്ചു. ലിയോൺ ഗോറെറ്റ്സ്കയുടെ ഓൺഗോളിൽ ആദ്യ മിനുട്ടിൽ തന്നെ മുന്നിലെത്തിയ ശേഷമാണ് ഓഗ്സ്ബർഗ് തോറ്റത്. കിങ്സ്‍ലി കോമാൻ ബയേണിനായി ഇരട്ടഗോൾ നേടി. ലീഗിൽ ഡോർട്ട്മുണ്ടിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ബയേൺ മ്യൂണിക്.