ലണ്ടനിലെ റൗദയ് പാര്‍ക്കിലെ ക്രിക്കറ്റ് പരിശീലന ഗ്രൗണ്ടിലാണ് സംഭവം അരങ്ങേറിയത്. ഇവിടെ കുട്ടികളുടെ ക്രിക്കറ്റ് മത്സരവും, പരിശീലനവും നടക്കാറുണ്ട്. 

ലണ്ടന്‍: ക്രിക്കറ്റ് ഗ്രൗണ്ടിലെ ലൈംഗിക ബന്ധവും, അതിനെ തുടര്‍ന്നുള്ള അടിയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ലണ്ടനിലെ റൗദയ് പാര്‍ക്കിലെ ക്രിക്കറ്റ് പരിശീലന ഗ്രൗണ്ടിലാണ് സംഭവം അരങ്ങേറിയത്. ഇവിടെ കുട്ടികളുടെ ക്രിക്കറ്റ് മത്സരവും, പരിശീലനവും നടക്കാറുണ്ട്. ഈ സമയത്താണ് യുവാവും യുവതിയും പരസ്യമായി ലൈംഗിക ചേഷ്ടങ്ങളുമായി കളം നിറഞ്ഞത്.

ഇതോടെ കമിതാക്കള്‍ സെക്‌സിലേര്‍പ്പെടുന്ന സമയം ഒരാള്‍ എത്തി ഇവരെ മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ക്രിക്കറ്റ് കളിക്കാനെത്തിയ കുട്ടികളില്‍ ഒരാളുടെ പിതാവാണ് കമിതാക്കളുടെ അടുത്ത് ഒടിയെത്തി മര്‍ദിച്ചത്. സംഭവം കണ്ട് നിന്ന ഒരാളാണ് ഇത് ക്യാമറയില്‍ പകര്‍ത്തിയത്. 

അരമണിക്കൂര്‍ മുമ്പ് സംഭവം താന്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു എന്നാല്‍ ആരും തിരിഞ്ഞ് നോക്കിയില്ലെന്ന് യുവതി പറയുന്നുണ്ട്. ഇത് അഞ്ചാമത്തെ തവണയാണ് കമിതാക്കള്‍ ഇത്തരത്തില്‍ പരസ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതെന്നും യുവതി പറയുന്നു. വിവരം അറിഞ്ഞ് 46 മിനിറ്റുകള്‍ക്ക് ശേഷമാണ് പോലീസ് സംഭവ സ്ഥലത്ത് എത്തുന്നത്. ഈ സമയം കമിതാക്കള്‍ അവിടെ നിന്നും പോയിരുന്നുവെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ കുട്ടികളുടെ മുന്നില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനാലാണ് കമിതാക്കളെ കുട്ടികളില്‍ ഒരാളുടെ പിതാവ് മര്‍ദ്ദിച്ചത് എന്നാണ് സൂചന.