തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ എട്ട് വിക്കറ്റുകള്‍ നേടി ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാ വിഷയമായ താരം പുതിയ നേട്ടമുണ്ടാക്കിരിക്കുന്നത്

പാകിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ അത്ഭുതപ്പെടുത്തുന്ന ബൗളിംഗ്. ഷഹീന്‍ അഫ്രീദിയാണ് ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനം പുറത്തെടുത്തത്. ലാഹോര്‍ ഖലന്തേഴ്‌സിന്‍റെ താരമായ ഷഹീന്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരെയാണ് അത്ഭുത പ്രകടനം നടത്തിയത്.

പാക്കിസ്ഥാന്‍ യുവ താരം ഷഹീന്‍ അഫ്രീദിയുടെ തകര്‍പ്പന്‍ ബോളിങ്ങിന് വീണ്ടും ലോകം സാക്ഷിയായി. തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ എട്ട് വിക്കറ്റുകള്‍ നേടി ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാ വിഷയമായ താരം പുതിയ നേട്ടമുണ്ടാക്കിരിക്കുന്നത് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലാണ്. ലാഹോര്‍ ഖലന്തേഴ്‌സിന് വേണ്ടി കളിക്കുന്ന ഷാഹീന്‍ ട്വന്റി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബോളിങ് പ്രകടനങ്ങളിലൊന്നാണ് മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരേ കാഴ്ചവെച്ചത്.

Scroll to load tweet…

കേവലം 3.4 ഓവര്‍ എറിഞ്ഞ് നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ നേടിയ ഷാഹീന്‍ അഫ്രീദിയാണ് പുതിയ ചരിത്രം കുറിച്ചത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുല്‍ത്താന്‍ സുല്‍ത്താന്‍സിനെ 114 റണ്‍സിന് ഷാഹീന്‍റെ ബൗളിംഗിന്‍റെ ബലത്തില്‍ ലാഹോര്‍ പിടിച്ചുകെട്ടി. 91 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് സുല്‍ത്താന്‍സ് 114 റണ്‍സിന് ഓള്‍ ഔട്ടായത്.