പാക്കിസ്ഥാന്‍ താരം അഫ്രീദി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 21 വര്‍ഷത്തെ കരിയറിനാണ് അഫ്രീദി വിരാമമിട്ടത്.
അഫ്രിദി 2010ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും 2015 ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചിരുന്നു. എന്നാല്‍ 2016ലെ ട്വന്റി 20 ടീമില്‍ അഫ്രീദി ഉണ്ടായിരുന്നു. തന്റെ രണ്ടാമത്തെ അന്താരാഷ്ട്ര മത്സരത്തില്‍ ശ്രീലങ്കയ്‍ക്ക് എതിരെ 37 പന്തില്‍ സെഞ്ച്വറി നേടിയാണ് അഫ്രീദി ശ്രദ്ധേയനാകുന്നത്. ഏറ്റവും കുറഞ്ഞ പന്തില്‍ സെഞ്ച്വറിയെന്ന റെക്കോര്‍ഡായിരുന്നു അത്. 17 വര്‍ഷത്തോളെ ആ റെക്കോര്‍ഡ് അഫ്രീദിയുടെ പേരിലായിരുന്നു.
ആകെ 27 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 1176 റൺസും 48 വിക്കറ്റുകളുമാണ് ആണ് അഫ്രീദിയുടെ സമ്പാദ്യം. 156 ആണ് ഉയർന്ന സ്കോർ. 398 ഏകദിന മത്സരങ്ങളില്‍ നിന്നായി 8064 റൺസും 395 വിക്കറ്റുകളും നേടി. 98 ട്വന്റി 20 മത്സരങ്ങളില്‍ നിന്നായി 1405 റൺസും 97 വിക്കറ്റുകളും നേടി.
