ധാക്ക: ബംഗ്ലേദേശ് പ്രീമിയര്‍ ലീഗില്‍ എല്‍ബിഡബ്ല്യു അപ്പീല്‍ നിരസിച്ചതിന് അമ്പയറോട് പൊട്ടിത്തെറിച്ച് ഷക്കീബ് അല്‍ ഹസന്‍. ധാക്ക ഡൈനാമൈറ്റ്സ് താരമായ ഷക്കീബ് തിങ്കളാഴ്ച നടന്ന കോമില്ല വിക്ടോറിയന്‍സിനെതിരാ മത്സരത്തിലാണ് അമ്പയറോട് ചൂടായത്. വിക്ടോറിയന്‍സ് താരമായ ഇമ്രു കൈസിനെതിരായ എല്‍ബിഡബ്ല്യു അപ്പീല്‍ അമ്പയര്‍ നരസിച്ചപ്പോഴായിരുന്നു ഷക്കീബിന്റെ രോഷപ്രകടനം. ആ സമയം വിക്ടോറിയന്‍സിന് ജയിക്കാന്‍ 68 പന്തില്‍ 74 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
അമ്പയറോടുള്ള മോശം പെരുമാറ്റത്തിന് ഷക്കീബിന് മാച്ച് ഫീയുടെ 50 ശതമാനം പിഴയായി ഒടുക്കേണ്ടിവന്നു. ഒപ്പം മൂന്ന് ഡീ മെറിറ്റ് പോയന്റുകളും ഷക്കീബിനെതിരെ ചുമത്തി. നാലു ഡീ മെറിറ്റ് പോയന്റുകളായാല്‍ ഷക്കീബിന് ഒറു മത്സര വിലക്ക് വരും. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഡൈനാമൈറ്റ്സിനായി ഈ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തത് ഷക്കീബാണ്.
