സെഞ്ചൂറിയൻ: ഇന്ത്യൻ പേസര്‍ മൊഹമ്മദ് ഷമിയ്‌ക്ക് ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ നേട്ടം. 100 വിക്കറ്റെന്ന നേട്ടമാണ് ഷമി സ്വന്തമാക്കിയത്. കേശവ് മഹാരാജിനെ പുറത്താക്കിയാണ് ഷമി 100 വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ 100 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ഇന്ത്യൻ പേസറാണ് മൊഹമ്മദ് ഷമി. നേരത്തെ കപിൽദേവ്, സഹീര്‍ഖാൻ, ജവഗൽ ശ്രീനാഥ്, ഇഷാന്ത് ശര്‍മ്മ, കാര്‍സൻ ഗാവ്‌രി, ഇര്‍ഫാൻ പത്താൻ, എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ച ഇന്ത്യൻ പേസര്‍മാര്‍.