Asianet News MalayalamAsianet News Malayalam

തീ തുപ്പി ഷമി; നേപ്പിയറില്‍ കിവീസിന് തകര്‍ച്ചയോടെ തുടക്കം

ഇന്ത്യക്കെതിരെ ഒന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡിന് ഓപ്പണര്‍മാരെ നഷ്ടമായി. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (5), കോളിന്‍ മണ്‍റോ (8) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. ഇരു വിക്കറ്റുകളും വീഴ്ത്തിയത് മുഹമ്മദ് ഷമിയാണ്.

shami on fire and New Zealand lost two wickets in Napier ODI
Author
Napier, First Published Jan 23, 2019, 8:19 AM IST

നേപ്പിയര്‍: ഇന്ത്യക്കെതിരെ ഒന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ന്യൂസിലന്‍ഡിന് ഓപ്പണര്‍മാരെ നഷ്ടമായി. മാര്‍ട്ടിന്‍ ഗപ്റ്റില്‍ (5), കോളിന്‍ മണ്‍റോ (8) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. ഇരു വിക്കറ്റുകളും വീഴ്ത്തിയത് മുഹമ്മദ് ഷമിയാണ്.10 ഓവര്‍ പിന്നിടുമ്പോള്‍ ന്യൂസിലന്‍ഡ് 34ന് രണ്ട് എന്ന നിലയിലാണ്. കെയ്ന്‍ വില്യംസണ്‍ (6), റോസ് ടെയ്‌ലര്‍ (14) എന്നിവരാണ് ക്രീസില്‍. 

രണ്ടാം ഓവറില്‍ തന്നെ ആതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഷമിയുടെ പന്ത് പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ബാറ്റില്‍ തട്ട് പന്ത് സ്റ്റംപിലേക്ക്. അടുത്ത ഓവറില്‍ മണ്‍റോയേയും ഷമി മടക്കി അയച്ചു. ഇടങ്കയ്യനെതിരെ റൗണ്ട് ദ വിക്കറ്റില്‍ വന്ന ഷമി മനോഹരമയായ ഒരു പന്തില്‍ മണ്‍റോയുടെ വിക്കറ്റ് തെറിപ്പിക്കുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ വേഗത്തില്‍ 100 വിക്കറ്റ് തികയ്ക്കുന്ന താരമായി ഷമി.

shami on fire and New Zealand lost two wickets in Napier ODI

നേരത്തെ, രവീന്ദ്ര ജഡേജ, ദിനേശ് കാര്‍ത്തിക് എന്നിവരെ പുറത്തിരുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായ കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കും ടീമില്‍ ഇടം നല്‍കി. ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറ്റം കുറിച്ച വിജയ് ശങ്കര്‍ നേപ്പിയര്‍ ഏകദിനത്തിലും സ്ഥാനം കണ്ടെത്തി. 

ടീം ഇന്ത്യ: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), എം.എസ്. ധോണി, അമ്പാടി റായുഡു, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി.

Follow Us:
Download App:
  • android
  • ios