ആക്ഷനിലും ടേണിലും വോണിനെ ഓര്‍മ്മിപ്പിക്കുന്ന ആറ് വയസുകാരന്‍റെ വീഡിയോ വൈറലായിരുന്നു
സിഡ്നി: ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ലെഗ് സ്പിന്നറാണ് ഓസ്ട്രേലിയയുടെ ഷെയ്ന് വോണ്. ടെസ്റ്റില് 145 മത്സരങ്ങളില് 708 വിക്കറ്റും, 194 ഏകദിനങ്ങളില് 293 വിക്കറ്റും വോണ് സ്വന്തമാക്കി. എന്നാല് വോണിന് പിന്ഗാമിയായി ഒരു താരം ക്രിക്കറ്റ് ലോകത്ത് പിറവിയെടുത്തില്ല. വോണിനെ അനുകരിക്കാന് പലരും ശ്രമിച്ചെങ്കിലും ഓസ്ട്രേലിയന് ടീമില് പോലും വോണിന് തുടര്ച്ചയുണ്ടായില്ല എന്നതാണ് വസ്തുത.
എന്നാല് ആക്ഷനിലും ടേണിലും വോണിനെ ഓര്മ്മിപ്പിക്കുന്ന പന്തേറുമായി ഒരു ആറ് വയസുകാരന് അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ട്വിറ്ററില് താരമായി മാറിയ ഈ ബാലനിപ്പോള് വോണിന്റെ കയ്യടി നേടിയിരിക്കുകയാണ്. ആറ് വയസില് ഇങ്ങനെ പന്തെറിയുന്നത് വിസ്മയിപ്പിക്കുന്നു. നന്നായി പന്തറിയുക- വോണ് ട്വിറ്ററില് കുറിച്ചു. എന്നാല് ബാലന് കൊച്ചു ഉപദേശം നല്കാനും ഇതിഹാസം മറന്നില്ല. പന്തെറിയുമ്പോള് അല്പം കൂടി കൈ ഉയര്ത്തണം എന്നായിരുന്നു വോണിന്റെ ഉപദേശം.
Retweeted Syed Ali Shah (@alishahjourno):#ShaneWarne's replica in #Quetta....six year old #AliMekail plays cricket....and successfully copies #Shane Warne while bowling pic.twitter.com/czUp5k6QZx
— Ch Sharafat Ali - منڈا پسروری (@CSAli_PP36) March 24, 2018
