Asianet News MalayalamAsianet News Malayalam

വാട്സണ്‍ സെഞ്ചുറി; ചെന്നൈ കൂറ്റന്‍ സ്കോറിലേക്ക്

  • 51 പന്തില്‍ നിന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണര്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
shane watson hits ton vs rajasthan royals

പൂനെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ ഷെയ്ന്‍ വാട്‌സണ് സെഞ്ചുറി. 51 പന്തില്‍ നിന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണര്‍ സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഒമ്പത് ഫോറും ആറ് സിക്‌സും അടങ്ങുന്നതായിരുന്നു മുന്‍ ഓസ്‌ട്രേലിയന്‍ താരത്തിന്റെ ഇന്നിങ്‌സ്. ഇന്നലെ ക്രിസ് ഗെയ്ല്‍ കിങ്‌സ ഇലവന്‍ പഞ്ചാബിനായി സെഞ്ചുറി നേടിയിരുന്നു. 

നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ചെന്നൈയെ ബാറ്റിങ്ങിന് ക്ഷണിക്കുകയായിരുന്നു. പൂനെയിലാണ് മത്സരം. ചെന്നൈയുടെ ഹോം ഗ്രൗണ്ട് പൂനെയിലേക്ക് മാറ്റിയ ശേഷമുള്ള ആദ്യ മത്സരമാണിത്. പരിക്കിന്റെ പിടിയിലായിരുന്നു സുരേഷ് റെയ്‌ന തിരിച്ചെത്തിയ മത്സരത്തില്‍ 46 റണ്‍സെടുത്തു. ധോണി അഞ്ച് റണ്‍സിന് പുറത്തായി. 

ഇരു ടീമുകളും ടീമില്‍ രണ്ട് മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്. രാജസ്ഥാന്‍ നിരയില്‍ ഡാര്‍സി ഷോര്‍ട്ട്, ധവാല്‍ കുല്‍ക്കര്‍ണി എന്നിവര്‍ക്ക് പകരം ഹെയിന്റിച്ച് ക്ലാസെന്‍, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ കളിക്കും. ചെന്നൈയില്‍ ഹര്‍ഭജന്‍ സിങ്്, മുരളി വിജയ് എന്നിവര്‍ക്ക് പകരം കരണ്‍ ശര്‍മ, സുരേഷ് റെയ്‌ന എന്നിവര്‍ ചെന്നൈ നിരയില്‍ തിരിച്ചെത്തി. നാല് മത്സരങ്ങളില്‍ രണ്ട് ജയമാണ് രാജസ്ഥാനുള്ളത്.
 

Follow Us:
Download App:
  • android
  • ios