കൊല്‍ക്കത്ത താരങ്ങള്‍ക്കൊപ്പം നൃത്തച്ചുവടുമായി ഷാറൂഖ് - വീഡിയോ

First Published 11, Apr 2018, 10:28 PM IST
sharukh khan dancing with andre russel
Highlights
  • ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള മത്സരശേഷമായിരുന്നു സംഭവം

ചെന്നൈ: കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാറൂഖ് ഖാന്‍റെ താരങ്ങള്‍ക്കൊപ്പമുള്ള നൃത്തം വൈറലാകുന്നു. ഇന്നലെ ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള മത്സരത്തിന് ശേഷമായിരുന്നു ടീമിലെ താരങ്ങളായ സുനില്‍ നരൈന്‍, ആന്ദ്രേ റസ്സല്‍ എന്നിവര്‍ക്കൊപ്പം ഷാറൂഖ് നൃത്തം വച്ചത്. ഒരു മിനിറ്റുള്ള വീഡിയോയാണ് ട്വിറ്ററില്‍ പങ്കുവച്ചിട്ടുള്ളത്. താരജാഡയില്ലാതെ ഷാറൂഖ് കളിക്കാര്‍ക്കൊപ്പമെത്തിയത് ആരാധകരേയും ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്.

loader