എ പ്ലസ് ഗ്രേഡ് കാറ്റഗറിയിലെത്തിയ രോഹിത് ശര്‍മക്ക് 600 ശതമാനം ശമ്പള വര്‍ധന ലഭിച്ചപ്പോള്‍ ഭാര്യ പസ്ത്രീ ബന്ധം ആരോപിച്ച പേസര്‍ മുഹമ്മദ് ഷമിയുടെ കരാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല

മുംബൈ: കളിക്കാരുമായുള്ള വാര്‍ഷിക കരാറുകള്‍ ബിസിസിഐ പുതുക്കിയപ്പോള്‍ ഏറ്റവുമധികം നേട്ടം കൊയ്തത് ശീഖര്‍ ധവാന്‍. ധവാന്റെ വാര്‍ഷിക വേതനത്തില്‍ 1300 ശതമാനം വര്‍ധനയാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം സി ഗ്രേഡിലായിരുന്ന ധവാന്‍ ഈ വര്‍ഷം പുതുതായി അവതരിപ്പിച്ച എ പ്ലസ് ഗ്രേഡിലെത്തിയതോടെയാണിത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് 250 ശതമാനം വര്‍ധനവാണ് വാര്‍ഷിക വേതനത്തിലുണ്ടായത്. എ പ്ലസ് ഗ്രേഡ് ലഭിച്ചില്ലെങ്കിലും എ ഗ്രേഡിലുള്ള മുന്‍ നായകന്‍ ധോണിക്ക് 150 ശതമാനം വേതന വര്‍ധനവുണ്ട്.

എ പ്ലസ് ഗ്രേഡ് കാറ്റഗറിയിലെത്തിയ രോഹിത് ശര്‍മക്ക് 600 ശതമാനം ശമ്പള വര്‍ധന ലഭിച്ചപ്പോള്‍ ഭാര്യ പസ്ത്രീ ബന്ധം ആരോപിച്ച പേസര്‍ മുഹമ്മദ് ഷമിയുടെ കരാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഭാര്യ നല്‍കിയ പരാതിയില്‍ തീരുമാനമായിട്ടെ കരാര്‍ ഔദ്യോഗികമായി പുറത്തുവിടൂ.

എ പ്ലസ് ഗ്രേഡിലുള്ളവര്‍ക്ക് വര്‍ഷം 7 കോടി രൂപയും എ ഗ്രേഡിലുള്ളവര്‍ക്ക് 5 കോടി രൂപയും ബി ഗ്രേഡിലുള്ളവര്‍ക്ക് മൂന്ന് കോടിയും സി ഗ്രേഡിലുള്ളവര്‍ക്ക് 1 കോടിയുമാണ് വാര്‍ഷിക പ്രതിഫലമായി ലഭിക്കുക. മാച്ച് ഫീക്ക് പുറമെയാണിത്.