ഭാര്യയുടെ ശസത്രക്രിയ നടക്കാനിരിക്കുന്നതിനാല്‍ ഓസ്‌ട്രേലിയയുമായുള്ള ആദ്യ മൂന്ന് മത്സരങ്ങളില്‍ കളിക്കാതിരുന്ന ശിഖാര്‍ ധവാനൊപ്പം ആരാധകരുടെ പ്രാര്‍ഥന. താന്‍ കളിക്കുന്നില്ലെന്നും ഭാര്യയോടൊപ്പം കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അവള്‍ക്ക് ശക്തി പകരേണ്ട സമയാണെന്നും ശസ്ത്രക്രിയ നല്ല രീതിയില്‍ നടക്കുമെന്നു പ്രതീക്ഷിക്കുന്നതായും ധവാന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
ഈ കുറിപ്പിനാണ് ആരാധകര്‍ എല്ലാം ശരിയാകുമെന്നു പ്രാര്‍ഥന കൂടെയുണ്ടെന്നുമുള്ള മറുപടിയുമായി എത്തിയത്. ഭാര്യയുടെ അസുഖം കാരണം ഓസീസിനെതിരായ ആദ്യ മൂന്ന് മത്സരങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ തന്നെ അനുവദിക്കണമെന്ന് ധവാന്‍ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് ബിസിസിഐ അനുമതി നല്‍കുകയായിരുന്നു.
നേരത്തെ അമ്മയുടെ അസുഖത്തെ തുര്‍ന്ന് ശ്രീലങ്കന്‍ പര്യടനത്തില്‍ അവസാന ഏകദിനവും ടി20യും കളിക്കാതെ ധവാന്‍ തിരിച്ചു പോന്നിരുന്നു. ഓസീസുമായി മൂന്ന് മത്സരങ്ങള്‍ നഷ്ടപ്പെടുമെങ്കിലും അവസാന രണ്ട് മത്സരങ്ങള്‍ കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
>
