കറാച്ചി: ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ച് മുന്‍ പാക് പേസര്‍ ഷൊയൈബ് അക്തര്‍.ട്വിറ്ററില്‍ ട്വീറ്റ് ചെയ്ത വീഡിയോയിലൂടെയാണ് അക്തര്‍ ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 14 എന്ന ദിവസം കലണ്ടറില്‍ മാര്‍ക്ക് ചെയ്തോളു. ഞാന്‍ തിരിച്ചുവരികയാണ്. ഇത്തവണ ലീഗിലാണ്. അവസാനം നിങ്ങളുടെ കുട്ടികളും മനസിലാകട്ടെ അക്തറുടെ വേഗം എന്നായിരുന്നു അക്തര്‍ വീഡിയോയില്‍ പറഞ്ഞത്.

അക്തറുടെ വീഡിയോ സന്ദേശത്തിന് മറുപടിയുമായി മുന്‍ പാക് ക്യാപ്റ്റന്‍മാരായ വസീം അക്രവും ഷൊയൈബ് മാലിക്കും രംഗത്തെത്തിയതോടെ അക്തറുടെ മടങ്ങിവവര് സംബന്ധിച്ച് ക്രിക്കറ്റ് ലോകത്തും ആകാംക്ഷയായി. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലൂടെയായിരിക്കും അക്തര്‍ മടങ്ങിവരുന്നതെന്നാണ് ആരാധകര്‍ കരുതുന്നത്.

2011 ലോകകപ്പിനുശേഷം രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്  വിരമിച്ച അക്തര്‍ കമന്റേറ്ററായരും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പാക്കിസ്ഥാനായി ടെസ്റ്റില്‍ 178 ഉം ഏകദിനത്തില്‍ 247ഉം  വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള അക്തര്‍ ക്രിക്കറ്റ് കണ്ട ഏറ്റവും വേഗമേറിയ ബൗളര്‍മാരില്‍ ഒരാളാണ്.