ഇന്ത്യന്‍ താരത്തിന്‌റെ പേര് പറയാമെങ്കില്‍ എന്തുകൊണ്ട് താങ്കള്‍ക്ക് ഫക്കര്‍ സമാന്‌റെ പേര് പറഞ്ഞുകൂടാ എന്നായിരുന്നു ആരാധകരുടെ ചോദ്യം.
കറാച്ചി: ഇംഗ്ലണ്ടിനെതിരായ ട്വന്റി-20 പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യയയെും സെഞ്ചുറിയുമായി തിളങ്ങിയ രോഹിത് ശര്മയെയും പുകഴ്ത്തിയ പാക് മുന് പേസര് ഷൊയൈബ് അക്തര് പുലിവാല് പിടിച്ചു. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വിജയത്തിനൊപ്പം ഓസ്ട്രേലിയക്കെതിരായ പാക്കിസ്ഥാന്റെ വിജയത്തെയും അക്തര് പ്രശംസിച്ചിരുന്നു.
ഒപ്പം ഉപഭൂഖണ്ഡത്തിലെ ടീമുകളുടെ മികവിനെയും. എന്നാല് ഇന്ത്യന് വിജയത്തില് നിര്ണായക സംഭവാന നല്കിയ രോഹിത് ശര്മയെ പേരെടുത്ത് പറഞ്ഞ് പ്രശംസിച്ചപ്പോള് പാക് വിജയശില്പിയായ ഫക്കര് സമാന്റേ പേരുപോലും പറഞ്ഞില്ല. ഇത് ആരാധകരെ ചൊടിപ്പിച്ചു. ഇന്ത്യന് താരത്തിന്റെ പേര് പറയാമെങ്കില് എന്തുകൊണ്ട് താങ്കള്ക്ക് ഫക്കര് സമാന്റെ പേര് പറഞ്ഞുകൂടാ എന്നായിരുന്നു ആരാധകരുടെ ചോദ്യം.
കഴിഞ്ഞ ദിവസം പാക് വിജയത്തെയംു ഫക്കര് സമാനെയും പുകഴ്ത്തിയ ഇന്ത്യന് താരം മുഹമ്മദ് കൈഫിനെതിരെയും സോഷ്യല് മീഡിയയില് വ്യാപക പ്രചാരണമുണ്ടായിരുന്നു.
