സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുമായി മുംബൈ താരം ശ്രേയാസ് അയ്യര്‍. സിക്കിമിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ ശ്രേയാസ് അടിച്ചെടുത്തുത് 55 പന്തില്‍ നിന്ന്  147 റണ്‍സ്. ടി20 ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന് സ്‌കോറാണിത്. ശ്രേയാസിന്റെ തട്ടുപ്പൊളിപ്പന്‍ ഇന്നിങ്‌സിന്റെ കരുത്തില്‍ മുംബൈ കൂറ്റന്‍ വിജയം സ്വന്തമാക്കി.

ഇന്‍ഡോര്‍: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുമായി മുംബൈ താരം ശ്രേയാസ് അയ്യര്‍. സിക്കിമിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ ശ്രേയാസ് അടിച്ചെടുത്തുത് 55 പന്തില്‍ നിന്ന് 147 റണ്‍സ്. ടി20 ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന് സ്‌കോറാണിത്. ശ്രേയാസിന്റെ തട്ടുപ്പൊളിപ്പന്‍ ഇന്നിങ്‌സിന്റെ കരുത്തില്‍ മുംബൈ കൂറ്റന്‍ വിജയം സ്വന്തമാക്കി. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സെടുത്ത മുംബൈ, എതിരാളികള്‍ക്ക് 104 റണ്‍സ് മാത്രമാണ് വിട്ടുക്കൊടുത്തത്. 154 റണ്‍സിന്റെ വിജയമാണ് മുംബൈ നേടിയത്. 

15 സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു ശ്രേയാസിന്റെ ഇന്നിങ്‌സ്. അജിന്‍ക്യ രഹാനെ (11), പൃഥ്വി ഷാ (10) എന്നിവരെ നഷ്ടപ്പെട്ട് തകര്‍ച്ചയെ നേരിടുകയായിരുന്നു മുംബൈ. അതിനിടെയാണ് മൂന്നാമനായെത്തിയ ശ്രേയാസ് വെടിക്കെട്ട് തുടങ്ങിയത്. 38 പന്തില്‍ നിന്ന് താരം സെഞ്ചുറി പൂര്‍ത്തിയാക്കി. ടി20കളില്‍ ഇന്ത്യന്‍ താരം സ്വന്തമാക്കുന്ന ഉയര്‍ന്ന സ്‌കോറാണിത്. 

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഋഷഭ് പന്ത് നേടിയ 128 റണ്‍സാണ് ശ്രേയാസ് മറികടന്നത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സ് താരമായ പന്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ് തകര്‍പ്പന്‍ ഇന്നിങ്‌സ് പുറത്തെടുത്തത്.