ദില്ലി: പി വി സിന്ധുവിനും സാക്ഷി മാലിക്കിനും ദിപ കര്‍മാക്കറിനും ജിത്തു റായിക്കും രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ ഖേല്‍രത്ന. പുരസ്കാര നിര്‍ണയസമിതിയുടെ ശുപാര്‍ശ കേന്ദ്രകായികമന്ത്രാലയം അംഗീകരിച്ചു. ആദ്യമായാണ് നാല് താരങ്ങള്‍ക്ക് ഖേല്‍രത്ന പുരസ്കാരം കിട്ടുന്നത്.

മലയാളി നീന്തല്‍ പരിശീലകന്‍ എസ് പ്രദീപ് കുമാറടക്കം ആറ് പേര്‍ക്കാണ് ദ്രോണാചാര്യ. യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നവര്‍ക്കുള്ള രാഷ്‌ട്രീയ ഖേല്‍ പ്രോത്സാഹന പുരസ്കാരം ഉഷ സ്കൂളിന് കിട്ടി. അജിങ്ക്യ രാഹാനെയടക്കം 15 പേര്‍ക്കാണ് അര്‍ജുന പുരസ്കാരം. ദേശീയ കായികദിനമായ ഈ മാസം 29ന് പുരസ്കാരങ്ങള്‍ വിതരണം ചെയ്യും.