മെല്‍ബണ്‍: ഓസ്‍ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഫൈനലില്‍ വില്യംസ് സഹോദരിമാരുടെ പോരാട്ടം. സെറീന വില്യംസ് ഫൈനലില്‍ വീനസ് വില്യംസിനെ നേരിടും. രണ്ടാം സീഡായ സെറീന സെമിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് ലൂസിച് ബെറോണിയെ തോല്‍പിച്ചു. സ്കോര്‍ 6..2, 6..1. 35കാരിയായ സെറീന ഇരുപത്തിമൂന്നാം ഗ്രാന്‍സ്ലാം കിരീടം ലക്ഷ്യമിട്ടാണ് വീനസ് വില്യംസിനെ നേരിടുക.
ഒന്‍പതാം തവണയാണ് ഇരുവരും ഗ്രാന്‍സ്ലാം ഫൈനലില്‍ എറ്റുമുട്ടുന്നത്. സെമി ഫൈനലില്‍ കോകോ വാന്‍ഡവേഗിനെ തോല്‍പിച്ചാണ് വീനസ് ഫൈനലില്‍ കടന്നത്. ആദ്യസെറ്റ് നഷ്‌ടമായശേഷമായിരുന്നു വീനസിന്റെ ജയം. സ്കോര്‍ 7-6, 6-2, 6-3. എട്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് വീനസ് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടക്കുന്നത്.
ഓസ്‍ട്രേലിയന്‍ ഓപ്പണില്‍ വീനസ് ഫൈനലില്‍ എത്തുന്നത് 14 വര്‍ഷത്തിന് ശേഷവും. ശനിയാഴ്ചയാണ് സെറീന-വീനസ് സുപ്പര്‍ ഫൈനല്‍.
