ബംഗലൂരു: ഐപിഎല്‍ താരലേലത്തിനുള്ള പട്ടികയില്‍ ആറ് മലയാളികള്‍ ഇടം പിടിച്ചു. 351 കളിക്കാരുടെ പട്ടികയാണ് പുറത്തുവിട്ടത്. മലയാളികളായ രോഹന്‍ പ്രേം, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, ഫാബിദ് ഫറൂഖ്, വിനോദ് കുമാര്‍ സി.വി., സന്ദീപ് വാര്യര്‍ എന്നിവരാണ് പട്ടികയില്‍ ഉള്ളത്.

പത്ത് ലക്ഷം രൂപയാണ് എല്ലാവരുടേയും അടിസ്ഥാന വില. സഞ്ജു വി സാംസണെ ഡല്‍ഹിയും സച്ചിന്‍ ബേബിയെ ബാംഗ്ലൂരും നിലനിര്‍ത്തിയിരുന്നു. ഈമാസം 20ന് ബംഗലൂരുവിലാണ് താരലേലം.