ധര്‍മ്മശാല: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മൽസരത്തിൽ ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡ‍ിങ് തെരഞ്ഞെടുത്തു. എന്നാൽ റണ്‍സെടുക്കും മുമ്പ് ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ശിഖര്‍ ധവാനെ എയ്ഞ്ചലോ മാത്യൂസാണ് പുറത്താക്കിയത്. ഡിആര്‍എസിലൂടെയാണ് ധവാൻ പുറത്തായത്.

ടെസ്റ്റ് പരമ്പരയിലെ വിജയം തുടരാനാണ് ടീം ഇന്ത്യ രോഹിത് ശര്‍മ്മയുടെ കീഴിൽ ഇറങ്ങുന്നത്. നായകൻ വിരാട് കോലിയ്‌ക്ക് സെലക്‌ടര്‍മാര്‍ വിശ്രമം അനുവദിച്ചിച്ചിരിക്കുകയാണ്. അതേസമയം ശിഖര്‍ ധവാൻ, എം എസ് ധോണി, ദിനേഷ് കാര്‍ത്തിക്ക്, മനീഷ് പാണ്ഡെ തുടങ്ങിയ മുതിര്‍ന്ന താരങ്ങളും ശ്രേയസ് അയ്യര്‍, ഹര്‍ദ്ദിക് പാണ്ഡ്യ തുടങ്ങിയ യുവതാരങ്ങളും ടീമിലുണ്ട്. ഭുവനേശ്വര്‍കുമാര്‍ നേതൃത്വം നൽകുന്ന ബൗളിങ് ഡിപ്പാര്‍ട്ട്മെന്റിൽ, ജസ്‌പ്രിത് ബുംറയും യുസ്‌വേന്ദ്ര ചഹലുമുണ്ട്. ബാറ്റിങ് കരുത്തിൽ ജയിച്ചുകയറാമെന്നാണ് ടീം ഇന്ത്യയുടെ പ്രതീക്ഷ.

ഇന്ത്യൻ ടീം- രോഹിത് ശര്‍മ്മ(ക്യാപ്റ്റൻ), ശിഖര്‍ ധവാൻ, ശ്രേയസ് അയ്യര്‍, മനിഷ് പാണ്ഡെ, ദിനേഷ് കാര്‍ത്തിക്ക്, എം എസ് ധോണി, ഹര്‍ദ്ദിക് പാണ്ഡ്യ, ഭുവനേശ്വര്‍കുമാര്‍, കുൽദീപ് യാദവ്, ജസ്‌പ്രിത് ബുംറ, യുസ്‌വേന്ദ്ര ചഹൽ