ദില്ലി: ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ ഈ വര്‍ഷത്തെ റിയോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ ഗുഡ്‌വില്‍ അംബാസിഡര്‍ ആകും. കായിക താരങ്ങളായ മേരി കോം, സര്‍ദാര്‍ സിംഗ്, റിതു റാണി, ദീപിക കുമാരി, മനിക ബത്ര എന്നിവരുടെ സാന്നിധ്യത്തിലാകും പ്രഖ്യാപനം. 

ഇതാദ്യമായാണ് ഒരു ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ കായിക മേഖലയെ പ്രതിനിധീകരിച്ച് ഒളിംപിക്‌സ് പോലൊരു വലിയ കായിക മാമാങ്കത്തിന്റെ ഗുഡ്‌വില്‍ അംബാസിഡറാകുന്നത്. ഓഗസ്റ്റ് അഞ്ചിനാണ് ഗെയിംസ് ആരംഭിക്കുക.