ന്യൂയോര്‍ക്ക്: യുഎസ് ഓപ്പൺ വനിതാ സിംഗിംൾസ് കിരീടം അമേരിക്കയുടെ സ്ലോണ്‍ സ്റ്റീവൻസിന്. അമേരിക്കയുടെ തന്നെ പതിനഞ്ചാം സീഡായ മാഡിസണ്‍ കീസായിരുന്നു കപ്പിനായുളള പോരാട്ടത്തില്‍ സീഡിംഗില്ലാതെ മത്സരിച്ച സ്റ്റീവന്‍സിന്റെ എതിരാളി. സ്കോർ 6-3, 6-0. ഇതാദ്യമായാണ് ഇരുവരും ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ ഫൈനലില്‍ എത്തിയത്. പരിക്കിനെ തുടര്‍ന്ന് പതിനൊന്ന് മാസം കളിക്കളത്തിന് പുറത്തിരുന്ന സ്റ്റീവന്‍സ്, വീനസ് വില്യംസിനെ അട്ടിമറിച്ചാണ് ഫൈനലിലെത്തിയത്.