മുംബൈ: ശ്രീലങ്കയ്ക്കെതിരായ മല്‍സരത്തിന് ശേഷം വിജയാഹ്ളാദത്തിനൊപ്പം ക്രിസ്തുമസ് ആഘോഷങ്ങള്‍ നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ താരമായി ധോണിയുടെ ക്രിസ്തുമസ് ലുക്ക്. ക്രിസ്തുമസ് ആഘോഷങ്ങളില്‍ ഉല്‍സാഹപൂര്‍വ്വം പങ്കെടുക്കുന്ന ധോണിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു.
ഇന്ത്യന്‍ ടീമിന്റെ താണ്ഡവത്തില്‍ ശ്രീലങ്ക എല്ലാ പരമ്പരകളും കൈവിട്ടു. മത്സരത്തിന് ശേഷം ആഘോഷങ്ങളിലേക്കും സമ്മാനദാന ചടങ്ങിലേക്കും ഇന്ത്യന്‍ താരങ്ങള്‍ തിരിഞ്ഞെങ്കിലും ധോണി ലങ്കയുടെ യുവതാരങ്ങളെ സമാശ്വസിപ്പിക്കുന്ന ദൃശ്യങ്ങളും വൈറലായിരുന്നു. മല്‍സരത്തിന് ശേഷം അഖില ധനഞ്ജയേയും മറ്റ് യുവതാരങ്ങളുടെയുമടത്താണ് ധോണി പോയത്.
മിനുട്ടുകളോളം നീണ്ട സംഭാഷത്തില്‍ ധോണി ഇവരോട് എന്താണ് പറഞ്ഞതെന്ന് വ്യക്തമല്ലെങ്കിലും യുവതാരങ്ങളോട് നിരാശപ്പെടരുതെന്നാണ് ധോണി പറഞ്ഞതെന്ന് കമന്‍റേറ്ററുമാര്‍ പറഞ്ഞു. വിഷമിക്കേണ്ട കാര്യമില്ലെന്നും യുവതാരങ്ങളായ നിങ്ങളെ കാത്ത് ഇനിയും മത്സരങ്ങള്‍ ഉണ്ടെന്നും ധോണി പറഞ്ഞതായി കമന്‍റേറ്ററുമാര്‍ പറയുന്നു.
