ഒരു തകര്‍പ്പന്‍ യോര്‍ക്കറില്‍ തന്‍വീര്‍ കട്ടിങ്ങിന്റെ കുറ്റി തെറിപ്പിച്ചു. പവലിയനിലേക്ക് തിരിച്ചു നടക്കുന്നതിനിടെ തന്‍വീര്‍ കട്ടിങ്ങിനെതിരേ രണ്ട് കൈകളുടേയും നടുവിരല്‍ ഉയര്‍ത്തുകയായിരുന്നു.
ഗയാന: ക്രിക്കറ്റ് മാന്യന്മാരുടെ കളിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ മാന്യതയ്ക്കപ്പുറത്തുള്ള പലതും ക്രിക്കറ്റില്‍ നടക്കാറുണ്ട്താനും. വാക്കുതര്‍ക്കങ്ങള്‍ക്ക് അപ്പുറത്ത് പലപ്പോഴും കയ്യാങ്കളിയിലേക്ക് വരെ കാര്യങ്ങള്‍ നീങ്ങാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം കരീബിയന്‍ പ്രീമിയല്‍ ലീഗില്‍ വളരെ മോശമായ രീതിയിലായിരുന്നു പാക്കിസ്ഥാന്‍ താരം സൊഹൈല്‍ തന്‍വീറിന്റെ ആഘോഷം. വീഡിയോ കാണാം..
നടുവിരല്‍ ഉയര്‍ത്തിയാണ് തന്‍വീര്‍ ഓസ്‌ട്രേലിയന്‍ താരം ബെന്‍ കട്ടിങ് പറഞ്ഞയച്ചത്. തന്‍വീര്‍ കളിക്കുന്ന ഗയാന വാരിയേഴ്‌സും സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് പാട്രിയോട്ട്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. തന്‍വീര്‍ എറിഞ്ഞ പതിനാറാം ഓവറിന്റെ മൂന്നാം പന്തില്‍ കട്ടിങ് സിക്‌സ് നേടി. അടുത്ത പന്തില്‍ ഒരു തകര്‍പ്പന്‍ യോര്‍ക്കറില്‍ തന്‍വീര്‍ കട്ടിങ്ങിന്റെ കുറ്റി തെറിപ്പിച്ചു. പവലിയനിലേക്ക് തിരിച്ചു നടക്കുന്നതിനിടെ തന്‍വീര്‍ കട്ടിങ്ങിനെതിരേ രണ്ട് കൈകളുടേയും നടുവിരല്‍ ഉയര്‍ത്തുകയായിരുന്നു.
2012 ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ വിരാട് കോലിയും ഇത്തരത്തിലുള്ള പ്രവൃത്തിയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. അന്ന് സിഡ്‌നി ടെസ്റ്റിനിടെ കാണികള്‍ക്കെതിരേയാണ് വിരാട് കോലി നടുവിരല്‍ ഉയര്‍ത്തി കാണിച്ചത്. എന്തായാലും ബാനും പിഴയും അടക്കമുള്ള ശിക്ഷാ നടപടികളാണ് സൊഹൈല്‍ തന്‍വീറിനെ കാത്തിരിക്കുന്നതെന്നാണ് അണിയറയിലെ സംസാരം.
