ദില്ലി: മഹേന്ദ്ര സിംങ് ധോണിയുടെ വിജയത്തിനു പിന്നില്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയെന്ന് സെവാഗ്. ധോണിയെ മൂന്നാം നമ്പറില്‍ പരീക്ഷിച്ച ഗാംഗുലിയുടെ തന്ത്രം വിജയം കണ്ടു. സെവാഗിനെ ഓപ്പണറാക്കിയ ഗാംഗുലി തന്‍റെ സ്ഥിരം സ്ഥാനമായ മൂന്നാം നമ്പറാണ് ധോണിക്ക് നല്‍കിയത്. ഒരു ദേശീയ മാധ്യമത്തോടാണ് വെടിക്കെട്ട് ഓപ്പണറായിരുന്ന വീരു മനസുതുറന്നത്.

പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതില്‍ എന്നും താല്‍പര്യം കാണിച്ചിരുന്നു ദാദ. ഗാംഗുലിക്ക് ശേഷം നായകനായ രാഹുല്‍ ദ്രാവിഡാണ് ധോണിയെ മികച്ച ഫിനിഷറാക്കി മാറ്റിയതെന്നും വീരു പറഞ്ഞു. ദ്രാവിഡിന്‍റെ സാന്നിധ്യം ധോണിയെ സമ്പൂര്‍ണ്ണ താരമാക്കിയെന്നും സെവാഗ് അഭിപ്രായപ്പെട്ടു. മധ്യനിരയില്‍ യുവരാജ് സിംങുമായി ധോണിയുണ്ടാക്കിയ കൂട്ടുകെട്ടുകള്‍ മറക്കാനാകില്ലെന്നും വീരു പറഞ്ഞു.
