ഗംഗുലിക്കെതിരെ ഒളിയമ്പ് എയ്ത് കോലി

First Published 13, Jan 2018, 3:09 PM IST
Sourav Ganguly warns Virat Kohli
Highlights

സെഞ്ചൂറിയന്‍: പുറത്തു നിന്നുള്ളവരുടെ അഭിപ്രായത്തിനും, നിര്‍ദേശത്തിനും അനുസരിച്ച് ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാനാകില്ലെന്ന് ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലി. സെഞ്ചൂറിയനില്‍ ഇന്ന് ആരംഭിച്ച രണ്ടാം ടെസ്റ്റിനു മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍ക്കു നേരെ കോലി ഒളിയമ്പ് എയ്തത്.

കേപ്ടൗണില്‍ നടന്ന ആദ്യ ടെസ്റ്റില്‍ അജിങ്ക്യ രഹാനയെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ ഗാംഗുലി ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കോഹ്‌ലിയുടെ പ്രതികരണം. ആദ്യ ടെസ്റ്റിനു മുമ്പ് രഹാനയെ ടീമില്‍ ഉള്‍പ്പെടുത്തരുതെന്നാണ് എല്ലാവരുടെയും അഭിപ്രായം. 

എന്നാല്‍ മത്സരം കഴിഞ്ഞതോടെ ഇതു മാറി. ഇതു വളരെ തമാശയായാണ് തോന്നുന്നതെന്നും കോലി പറഞ്ഞു. ഇങ്ങനെ പുറത്തു നിന്നുള്ളവരുടെ അഭിപ്രായത്തിനനുസരിച്ച് ഇന്ത്യന്‍ ടീം തിരഞ്ഞെടുക്കാനാകില്ലെന്ന് കോഹ്‌ലി വ്യക്തമാക്കുകയായിരുന്നു.

loader