കേപ് ടൗണ്‍: ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരക്ക് മുമ്പ് ആതിഥേയരെ പിടിച്ചുലച്ച് പതാക വിവാദം. ആദ്യ ടെസ്റ്റ് നടക്കുന്ന ന്യൂലന്‍ഡ്സ് സ്റ്റേഡിയത്തില്‍ പരിശീലന സമയത്ത് പതാക തലകീഴായി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ഇന്ത്യയെ അപമാനിച്ചു. കുങ്കുമത്തിന് പകരം പച്ച മുകളില്‍ വരുന്ന രീതിയിലാണ് സ്റ്റേഡിയത്തില്‍ സംഘാടകര്‍ പതാക സ്ഥാപിച്ചത്. 

മൈതാനത്തെ പ്രസ് ബോക്സിന് സമീപം ദക്ഷിണാഫ്രിക്കന്‍ പതാകയ്ക്കൊപ്പമാണ് ഇന്ത്യന്‍ പതാകയും ഉയര്‍ത്തിയത്. എന്നാല്‍ തെറ്റ് മനസിലാക്കിയ സംഘാടകര്‍ ഉടന്‍ തന്നെ പതാക അഴിച്ച് ശരിയായി ഉയര്‍ത്തി. പരമ്പര തുടങ്ങും മുമ്പ് രാജ്യത്തെ അപമാനിക്കുന്ന തരത്തില്‍ ദേശീയ പതാകയുയര്‍ത്തിയത് ഇന്ത്യന്‍ ആരാധകരെ ചൊടുപ്പിച്ചിട്ടുണ്ട്.