സെഞ്ചൂറിയന്‍: രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ മുന്‍നിര തകര്‍ന്ന് ദക്ഷിണാഫ്രിക്ക. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സെന്ന നിലയിലാണ് ആതിഥേയര്‍. 10 റണ്‍സെടുത്ത് ഡുമിനിയും 11 റണ്‍സുമായി സോന്തോയുമാണ് ക്രീസില്‍ ഇന്ത്യക്കായി കുല്‍ദീപ് യാദവ് രണ്ടും ചാഹലും ഭുവിയും ഓരോ വിക്കറ്റും വീഴ്ത്തി. ടീം സ്കോര്‍ 51 നില്‍ക്കേ വിക്കറ്റ് കീപ്പര്‍ ഡി കോക്കിനെ നഷ്ടമായതാണ് ദക്ഷിണാഫ്രിക്കയ്ക്ക് കനത്ത തരിച്ചടിയായത്.
ടീം സ്കോര്‍ 39ല്‍ നില്‍ക്കേ ഓപ്പണര്‍ ഹാഷിം അലംയെ(23) ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റ് കീപ്പര്‍ ധോണിയുടെ കൈകളിലെത്തിച്ചു. 13-ാം ഓവറില്‍ 20 റണ്‍സെടുത്ത ഡി കോക്കിനെ സ്‌പിന്നര്‍ ചാഹല്‍ പുറത്താക്കിയതോടെ ഓപ്പണര്‍മാര്‍ മടങ്ങി. തൊട്ടടുത്ത ഓവറില്‍ എയ്ഡന്‍ നായകന്‍ മര്‍ക്രാമിനെയും(8) അക്കൗണ്ട് തുറക്കും മുമ്പ് മില്ലറെയും പുറത്താക്കി കുല്‍ദീപ് ആഞ്ഞടിച്ചപ്പോള്‍ നാല് വിക്കറ്റിന് 51 റണ്‍സ് എന്ന നിലയില്‍ ദക്ഷിണാഫ്രിക്ക തകരുകയായിരുന്നു.
