ഡുപ്ലെസിക്കെതിരായ ശിക്ഷാ പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് പുതിയ വിവാദം. അഡിലെയ്ഡ് വിമാനത്താവളത്തില്‍ ഡുപ്ലെസിയുടെ പ്രതികരണം തേടിയ ഓസ്‌ട്രേലിയന്‍ ചാനല്‍ റിപ്പോര്‍ട്ടറെ ദക്ഷിണാഫ്രിക്കന്‍ നായകന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കയ്യേറ്റം ചെയ്യുകയായിരുന്നു.
മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യുന്നത് കണ്ട ഡുപ്ലെസി തടയാന്‍ ശ്രമിച്ചിച്ചെന്നും ആക്ഷേപമുണ്ട്. ഡുപ്ലെസി പന്തില്‍ കൃത്രിമം കാണിക്കുന്നത് മാച്ച് റഫറിയോ അംപയര്‍മാരോ ശദ്ധിച്ചിരുന്നില്ല. എന്നാല്‍ മത്സരത്തിന് ശേഷം വാര്‍ത്താചാനലുകള്‍ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തതോടെ ഐസിസി ഇടപെടുകയായിരുന്നു.
അതേസമയം ഡുപ്ലെസിയുടെ അഭിഭാഷകര്‍ അഡിലെയിഡില്‍ എത്താന്‍ വൈകുന്നതിനാല്‍ വ്യാഴാഴ്ച തുടങ്ങുന്ന മൂന്നാം ടെസറ്റിന് ശേഷമേ ഐസിസി നടപടി ഉണ്ടാകൂ എന്നും സൂചനയുണ്ട്.
