ജോഹ്നാസ്‌ബര്‍ഗ്: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ ടെസ്റ്റ് കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ശീഖര്‍ ധവാന് പകരം ലോകേഷ് രാഹുല്‍ ഓപ്പണറായി എത്തി. രോഹിത് ശര്‍മ മധ്യനിരയില്‍ തുടര്‍ന്നപ്പോള്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയ്ക്കു പകരം പാര്‍ഥിവ് പട്ടേലും പേസ് ബൗളര്‍ ഭുവനേശ്വര്‍കുമാറിന് പകരം ഇഷാന്ത് ശര്‍മയും ടീമിലെത്തി.
ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. ആദ്യ ടെസ്റ്റില്‍ പരിക്കേറ്റ് പിന്‍മാറിയ ഡെയ്ല്‍ സ്റ്റെയിനിന് പകരം ലുംഗി ഗിഡി അരങ്ങേറ്റം കുറിക്കും. ആദ്യ മണിക്കൂറുകള്‍ പേസര്‍മാര്‍ക്ക് മുന്‍തൂക്കം ലഭിക്കുമെന്നതിനാല്‍ തുടക്കം നിര്‍ണായകമാവും. സെഞ്ചൂറിയനില്‍ ആദ്യം ബാറ്റ് ചെയ്ത ടീമുകളാണ് കൂടുതലും ജയിച്ചിട്ടുള്ളത് എന്നത് ദക്ഷിണാഫ്രിക്കയ്ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്.
