ഇരുപതിനായിരത്തിലധികം പേര്‍ക്ക് കിടപ്പാടം നഷ്ടമായി. ഭയനകമാണ് അവിടത്തെ കാര്യങ്ങള്‍. എന്നും പറഞ്ഞാണ് ദക്ഷിണാഫ്രിക്കന്‍ താരം ട്വീറ്റ് അവസാനിപ്പിച്ചത്.
ജോഹന്നാസ്ബര്‍ഗ്: കേരളത്തിലെ ദുരിതബാധിതര്‍ക്ക് പിന്തുണയുമായി ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ ക്രിക്കറ്റ് താരം എ ബി ഡിവില്ലിയേയഴ്‌സ്. ട്വിറ്ററിലാണ് താരം കേരളത്തിനുള്ള പിന്തുണ അറിയിച്ചത്. ട്വീറ്റ് ഇങ്ങനെ...
കേരളത്തില്‍, കനത്ത മഴയിലും പ്രളയത്തിനും ദുരിതമനുഭവിക്കുന്ന ജനതയ്‌ക്കൊപ്പം. ചിന്തയും പ്രാര്‍ത്ഥനയും അവര്‍ക്കൊപ്പമാണ്. പ്രളയത്തില്‍ നൂറിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇരുപതിനായിരത്തിലധികം പേര്‍ക്ക് കിടപ്പാടം നഷ്ടമായി. ഭയനകമാണ് അവിടത്തെ കാര്യങ്ങള്‍. എന്നും പറഞ്ഞാണ് ദക്ഷിണാഫ്രിക്കന്‍ താരം ട്വീറ്റ് അവസാനിപ്പിച്ചത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ഡിവില്ലിയേഴ്‌സ്. കേരളത്തിലും താരത്തിന് ഒരുപാട് ആരാധകരുണ്ട് താരത്തിന്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പിന്തുണ തെല്ലൊന്നുമല്ല ദുരിതബാധിതര്‍ക്ക് ആശ്വാസമാകുന്നത്.
