സമീപ ഭാവിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം അവസാനമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി അഫ്രീദി ട്വീറ്റില്‍ പറയുന്നു

ലാഹോര്‍: ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകള്‍ അറിയിച്ച് മുന്‍ പാക്കിസ്ഥാന്‍ താരം ഷാഹിദ് അഫ്രീദി. ട്വിറ്ററിലാണ് ഇന്ത്യയുടെ 72ാം സ്വാതന്ത്ര്യദിനത്തില്‍ ആശംസകള്‍ അറിയിച്ചു. സമീപ ഭാവിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം അവസാനമുണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായി അഫ്രീദി ട്വീറ്റില്‍ പറയുന്നു.

ട്വീറ്റ് ഇങ്ങനെ... ഇന്ത്യക്ക് സ്വാതന്ത്ര്യദിനാശംസകള്‍. ഞങ്ങളുടെ അയല്‍ക്കാര്‍. ഈ വര്‍ഷം മുതല്‍ ഇരുരാജ്യങ്ങളും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സജീവമായ ഇടപെടല്‍ നടത്തുമെന്ന് കരുതുന്നു. സമാധാനപരമായ അന്തരീക്ഷത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും കൂടുതല്‍ ക്രിക്കറ്റ് കളിക്കുമെന്നാണ് പ്രതീക്ഷയെന്നും അഫ്രീദി ട്വീറ്റില്‍ പറഞ്ഞു.

Scroll to load tweet…

2012ന് ശേഷം ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് പരമ്പര കളിച്ചിട്ടില്ല. രാഷ്ട്രീയ കാരണങ്ങളായിരുന്നു ഇത്തരമൊരു തീരമാനത്തിന് പിന്നില്‍. അടുത്ത ഏഷ്യ കപ്പിലും ലോകകപ്പിലും ഇരു ടീമുകളും നേര്‍ക്കുനേര്‍ വരും. നേരത്തെ ഐസ് ക്രിക്കറ്റ് ചലഞ്ചിനിടെ ഇന്ത്യന്‍ ആരാധികയോട് പതാക നേരെ പിടിക്കാന്‍ പറഞ്ഞ സംഭവമുണ്ടായിരുന്നു. അന്ന് നിരവധി ഇന്ത്യക്കാരാണ് അഫ്രീദിയുടെ വാക്കുകളെ പ്രശംസിച്ചത്.