ദില്ലി: മലയാളി താരം പി.ആർ. ശ്രീജേഷ് വീണ്ടും ഇന്ത്യൻ ഹോക്കി ടീം നായകൻ. അസ്ലൻഷാ കപ്പ് ഹോക്കി ടൂർണമെന്‍റിനുള്ള ഇന്ത്യൻ ടീമിനെയാണ് ശ്രീജേഷ് നയിക്കുന്നത്. യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി പ്രഖ്യാപിച്ച ടീമിൽ ഏഴു യുവതാരങ്ങളാണുള്ളത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൻപ്രീത് സിംഗാണ് ഉപനായകൻ. 21കാരനായ ഗോൾ കീപ്പർ സൂരജ് കർക്കറെയാണ് രണ്ടാം ഗോൾ കീപ്പർ. 2016ൽ ഇംഗ്ലണ്ടിൽ പര്യടനം നടത്തിയ ഇന്ത്യൻ ജൂണിയർ ടീമിന്‍റെ ഗോൾ കീപ്പറായിരുന്നു സൂരജ്. 

മലേഷ്യയിൽ നടക്കുന്ന ടൂർണമെന്‍റിൽ ഇത്തവണ പാകിസ്ഥാൻ പങ്കെടുക്കുന്നില്ല. ചാന്പ്യൻഷിപ്പിനുള്ള ടീമുകളുടെ എണ്ണം ആറായി കുറച്ചിട്ടുണ്ട്. നിലവിലെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് പ്രധാന വെല്ലുവിളിയായി ഓസ്ട്രേലിയയുണ്ട്.