ബിസിസിഐയുടെ ആജീവനാന്തവിലക്ക്; ശ്രീശാന്തിന്‍റെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും
ദില്ലി: ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് നൽകിയ ഹർജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ആജീവനാന്ത വിലക്ക് നീക്കിയ സിംഗിൾ ബഞ്ച് ഉത്തരവ് കഴിഞ്ഞ ഒക്ടോബറിൽ കേരള ഹൈക്കോടതി ഡിവിഷൻ ബഞ്ച് റദ്ദാക്കിയിരുന്നു. 2015 ലാണ് ഐപിഎൽ ഒത്തുകളി വിവാദത്തിൽ ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്.