ട്വിറ്ററില്‍ ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരങ്ങളായ എസ് ശ്രീശാന്തിന്റെയും ആകാശ് ചോപ്രയുടെയും വാക്‌പോക്. ഇന്ത്യന്‍ ടീമിലേക്കുള്ള ശ്രീശാന്തിന്റെ തിരിച്ചുവരവുമായി ബന്ധപ്പെട്ടാണ് ഇരുവരുടെയും ഏറ്റുമുട്ടല്‍. ശ്രീശാന്ത് ഒരിക്കലും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തില്ലെന്ന് ആകാശ് ചോപ്ര ട്വീറ്റ് ചെയ്‌തതാണ് വാക്പോരിന് തുടക്കമിട്ടത്. ഒത്തുകളിക്ക് പിടിക്കപ്പെട്ട ശ്രീശാന്തിനെ കളിക്കാന്‍ അനുമതി നല്‍കരുത് എന്നും ആകാശ് ചോപ്രയുടെ ട്വീറ്റ് ചെയ്‌തു. നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും തിരിച്ചുവരുമെന്നായിരുന്നു ചോപ്രയ്ക്ക് ശ്രീശാന്തിന്റെ മറുപടി.