കൊച്ചി: തനിക്ക് അനുകൂലമായ ഹൈക്കോടതി വിധിക്കെതിരെ നിയമനടപടിക്കൊരുങ്ങുന്ന ബിസിസിഐയ്ക്കെതിരെ ശ്രീശാന്തിന്‍റെ യോര്‍ക്കര്‍. ആരും ദൈവത്തിനു മുകളിലല്ലെന്നും വീണ്ടും കളിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. ട്വിറ്ററിലാണ് ബിസിസിഐയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം രംഗത്തെത്തിയത്. ജീവിതമാണ് തിരിച്ചു ചോദിക്കുന്നതെന്നും അതെന്‍റെ അവകാശമാണെന്നും ശ്രീശാന്ത് ട്വീറ്റില്‍ കുറിച്ചു.

ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കിയിരുന്നു. ഇതിനെതിരെ ബിസിസിഐ കോടതിയെ സമീപിക്കാനൊരുങ്ങുന്നതിനിടെയാണ് ശ്രീശാന്തിന്‍റെ പ്രതികരണം.

ഐപിഎല്ലിലെ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് 2013 സെപ്റ്റംബറിലാണ്ശ്രീശാന്തിന് ബിസിസിഐ വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസ് കോടതി തള്ളിയിരുന്നു.